GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

നഗരസഭക്കു കീഴിലെ 406 വ്യാപാര സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾക്ക് ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു.

ജിദ്ദ:നഗരസഭക്കു കീഴിലെ പതിനാറു ശാഖാ ബലദിയ പരിധികളിൽ 406 വ്യാപാര സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾക്ക് ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നഗരസഭാ, ആരോഗ്യ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സേവന നിലവാരം മെച്ചപ്പെടുത്താനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ശ്രമിച്ച് ജിദ്ദയിലെ 18,000 ലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭ ഫീൽഡ് പരിശോധനകൾ നടത്തി.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 12,209 സ്ഥാപനങ്ങളിലും 6,478 മറ്റു വ്യാപാര സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അൽബഖമി പറഞ്ഞു. ഇതിനിടെ 18,079 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, ഭക്ഷ്യവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിക്കൽ, തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ലാതിരിക്കൽ, കാലാവധി തീർന്ന ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടപ്പിക്കുകയും മറ്റു സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!