GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴ, മൂന്നു വിഭാഗം ആളുകൾക്ക് ഇളവ്

അബുദാബി:മൂന്നു മാസം മുമ്പ് യു.എ.ഇ വിട്ടവരെ എമിറേറ്റ്‌സ് ഐഡി പുതുക്കാത്തതിന് പിഴ ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കി. കൂടാതെ വിവിധ കാരണങ്ങളാല്‍ നാടുകടത്തപ്പെട്ടവര്‍, നിയമപ്രശ്‌നംമൂലം പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കപ്പെട്ടവര്‍ എന്നിവരും പിഴ അടക്കേണ്ടതില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
ഐ.സിപ.ി വെബ്‌സൈറ്റിലൂടെയോ (http://icp.gov.ae) യുഎഇ ഐസിപി സ്മാര്‍ട്ട് ആപ് വഴിയോ പിഴ ഒഴിവാക്കാന്‍ അപേക്ഷിക്കാം. വ്യക്തമായ കാരണവും അതിനുള്ള മതിയായ തെളിവും ഹാജരാക്കണം. രേഖകള്‍ അപലോഡ് ചെയ്യാം.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!