GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു.

ജിദ്ദ – ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിയാണ് ഫാൻസി നമ്പർ പ്ലേറ്റ് ലേലം നടത്തിയത്. യു.യു 99 എന്ന നമ്പർ പ്ലേറ്റ് ആണ് ലേലത്തിൽ റെക്കോർഡ് തുകക്ക് വിറ്റത്. 74 പേർ ലേലത്തിൽ പങ്കെടുത്തു. ലേലം അവസാനിക്കാൻ മൂന്നു മണിക്കൂർ ശേഷിക്കെ നമ്പർ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന ഓഫർ 12 ലക്ഷം റിയാലായിരുന്നു.
എന്നാൽ അവസാന മണിക്കൂറുകളിൽ ലേലത്തിൽ പങ്കെടുത്തവർ വീറും വാശിയും കാണിക്കുകയായിരുന്നു. അവസാനം 40,10,000 റിയാലിനാണ് നമ്പർ പ്ലേറ്റ് ലേലത്തിൽ പോയത്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു ഫാൻസി നമ്പർ പ്ലേറ്റിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്. ഏതാനും വർഷങ്ങളായി ട്രാഫിക് ഡയറക്ടറേറ്റ് ഫാൻസി നമ്പർ പ്ലേറ്റുകൾ അബ്ശിർ വഴി ഓൺലൈൻ ലേലത്തിൽ വിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!