GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടയ്ക്കുന്നു

ജിദ്ദ:തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയില്‍ ജിദ്ദ- മദീന റോഡ് നാളെ താത്കാലികമായി അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണി മുതല്‍ വെള്ളിയാഴ്ച രാവിലെ 11 മണിവരെയാണ് അടച്ചിടുക. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമാണിത്. വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഖുറൈശ് റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തിരിഞ്ഞുപോകണം. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നതെന്ന് നഗരസഭ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!