ദോഹ:ഖത്തറില്‍ വിമാനങ്ങളുടെ ചലനത്തില്‍ 20.1% വര്‍ധന. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇന്നലത്തെ പ്രസ്താവനയനുസരിച്ച് 2023 ജൂലൈ മാസത്തെ പ്രാഥമിക എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ ചലനത്തില്‍ 20.1% വര്‍ധനവുണ്ട്.
2022 ജൂലൈ മാസം 18812 വിമാനങ്ങളുടെ ചലനങ്ങളാണ് റിക്കോര്‍ഡ് ചെയ്തതെങ്കില്‍ 2023 ജൂലൈ മാസം 22598 വിമാനങ്ങളുടെ ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 ജൂലൈയെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലും 24.3% വര്‍ധനയുണ്ടായതായി ക്യുസിഎഎ എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 2022 ജൂലൈ മാസം 3.463 മില്യണ്‍ യാത്രക്കാരാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. എന്നാല്‍ 2023 ജൂലൈ മാസം 4.305 മില്യണ്‍ യാത്രക്കാരെത്തി. അതേസമയം, എയര്‍ കാര്‍ഗോയും മെയിലും 2022 ലെ ഇതേ മാസത്തെ അപേക്ഷിച്ച് 1.2% ഇടിവ് കാണിച്ചു. 2022 ജൂലൈ മാസം 197576 ടണ്‍ കാര്‍ഗോ നീക്കം റിപ്പോര്‍ട്ട് ചെയ്തത് 2023 ജൂലൈ മാസം 195244 ടണ്‍ ആയി കുറഞ്ഞു.