ദുബായ്:സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യക്കാര്‍ക്ക് യു.എ.ഇയില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു. സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്തു നിര്‍ത്തിവച്ച സേവനമാണ് പുനരാരംഭിക്കുന്നത്. ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്ലാസില്‍ ഹാജരായി മാത്രമേ ലൈസന്‍സ് എടുക്കാനാകൂ.
ഏപ്രിലില്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നു. 2150 ദിര്‍ഹം അടച്ചാല്‍ ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിനു അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവിംഗ് ക്ലാസില്‍ ചേരേണ്ടതില്ല.
നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കില്‍ യു.എ.ഇയില്‍ നേരിട്ട് ലൈസന്‍സ്, പദ്ധതി വീണ്ടും
