തായിഫ്: നഗരത്തിൽ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് സർവീസിന് തുടക്കമായതായി പൊതുഗതാഗത അതോറിറ്റി വക്താവ് സ്വാലിഹ് അൽസുവൈദ് പറഞ്ഞു. നഗരവാസികൾക്കും സന്ദർശകർക്കും വ്യത്യസ്ത യാത്രാ ഓപ്ഷനുകൾ നൽകുന്ന ബസ് സർവീസ് പദ്ധതി പ്രധാനമാണ്. പ്രതിവർഷം 20 ലക്ഷം പേർക്ക് യാത്രാ സൗകര്യം നൽകാൻ ശേഷയിലാണ് പദ്ധതി നടപ്പാക്കുന്നത്.
പുലർച്ചെ അഞ്ചര മുതൽ രാത്രി പതിനൊന്നര വരെ പതിനെട്ടു മണിക്കൂർ നേരം നഗരത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ ഒമ്പതു റൂട്ടുകളിൽ ബസ് സർവീസുകളുണ്ടാകും. 58 ബസുകളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. പരിശീലനം സിദ്ധിച്ച 116 ഡ്രൈവർമാർ ബസുകളിൽ സേവനമനുഷ്ഠിക്കുന്നതായും പൊതുഗതാഗത അതോറിറ്റി വക്താവ് പറഞ്ഞു.
محافظ #الطائف الأمير سعود بن نهار يدشن مشروع النقل العام للحافلات في الطائف بـ 9 مسارات و 58 حافلة تقطع 293 كيلو متر
— العربية السعودية (@AlArabiya_KSA) September 5, 2023
عبر:@Saad_albogami_ pic.twitter.com/VGDP6HPfDC