GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയുള്ളതും പൊതുകടം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യവും സൗദി അറേബ്യ

ജിദ്ദ:ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി-20 രാജ്യങ്ങളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിന് ആനുപാതികമായി പൊതുകടം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യയെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയുള്ളതും സൗദിയിലാണ്. കഴിഞ്ഞ വർഷം സൗദിയിൽ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ 30 ശതമാനത്തിലേറെ വർധിച്ചു.
ഏഴു വർഷത്തിനിടെ സൗദി ഓഹരി വിപണി വലിയ കുതിച്ചുചാട്ടം നടത്തി. 2016 ൽ ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ 25-ാം സ്ഥാനത്തായിരുന്നു സൗദി ഷെയർ മാർക്കറ്റ്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച പത്തു ഓഹരി വിപണികളിൽ ഒന്നായി സൗദി ഓഹരി വിപണി മാറിയിട്ടുണ്ടെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!