SAUDI UPDATES : ആശ്രിത വിസയിലുള്ളവർക്ക് അബ്ശിർ അക്കൗണ്ട് ഉണ്ടാക്കാൻ കഴിയും. അബ്ശിർ പ്ലാറ്റ്‌ഫോമിൽ അതിനുള്ള സൗകര്യമുണ്ട്. http://www.moi.gov.sa ൽ സൈൻ ഇൻ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കാം. സൈൻ ഇൻ ചെയ്ത് ഫോം ഫിൽ ചെയ്തു രജിസ്റ്റർ ചെയ്ത ശേഷം ജവാസാത്ത് ഓഫീസിലെയോ ഷോപ്പിംഗ് മാളുകളിലെയോ സെൽഫ് സർവീസ് കംപ്യൂട്ടർ വഴിയോ അതല്ലെങ്കിൽ നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കുകൾ വഴിയോ ഇത് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
സൗദിയിൽ നിയമാനുസൃതമായി ഇഖാമയിൽ കഴിയുന്ന ഭാര്യക്കും മക്കൾക്കും സ്വന്തമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം
