അബുദാബി- യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലെ (20-49 ജീവനക്കാരുള്ള) സ്വദേശിവല്‍ക്കരണം 68 തസ്തികകളിലേക്ക് വ്യാപിപ്പിച്ചു. ഐ.ടി, റിയല്‍ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉള്‍പ്പെടെ 14 മേഖലകളിലെ 68 പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് 2024 ജനുവരി ഒന്നു മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്.
ഈ കമ്പനികള്‍ വര്‍ഷത്തില്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി മേഖലയിലെ 4 പ്രധാന തസ്തികകളില്‍ സ്വദേശികളെ നിയമിക്കണം.
കംപ്യൂട്ടര്‍ പ്രോഗ്രാമിങ്, കംപ്യൂട്ടര്‍ കണ്‍സല്‍റ്റന്‍സി, കംപ്യൂട്ടര്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി, വെബ്‌സൈറ്റ് നിര്‍മാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ അനാലിസിസ്, കണ്‍സല്‍റ്റിങ്, ബാങ്കിങ് സര്‍വീസ്, കറന്‍സി, ലോഹ വിപണനം, ലോണ്‍ ഷെഡ്യൂളിങ്, മോര്‍ഗേജ് ബ്രോക്കര്‍ റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ആക്ടിവിറ്റീസ്, അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ്, ആര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, മൈനിങ് ആന്‍ഡ് ക്വാറിയിങ്, ട്രാന്‍സ്ഫര്‍മേറ്റീവ് ഇന്‍ഡസ്ട്രീസ്, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിര്‍മാണം, ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍!ഡ് വെയര്‍ഹൗസിങ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് റസിഡന്‍സി സര്‍വീസസ്, വിവര ഗവേഷണം, സര്‍വേ സേവനങ്ങള്‍, വാണിജ്യേതര വിവര സേവനം.
ജനുവരി ഒന്നിനകം സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങള്‍ക്ക് പിഴ 96,000 ദിര്‍ഹം. 2025ല്‍ 2 സ്വദേശികള്‍ക്ക് ജോലി നല്‍കാത്ത കമ്പനിക്ക് പിഴ 108,000 ദിര്‍ഹമായി വര്‍ധിക്കും.