ദോഹ:സുസ്ഥിരതയ്ക്കായുള്ള പുനരുപയോഗ ഊര്‍ജ പരിവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന്, 2030 ഓടെ ഖത്തറിന്റെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 30 ശതമാനം സൗരോര്‍ജ്ജത്തില്‍ നിന്നാക്കാന്‍ പരിപാടി തയ്യാറാക്കിയതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റിയിലെ നാഷണല്‍ കണ്‍ട്രോള്‍ സെന്റര്‍ സീനിയര്‍ എന്‍ജിനീയര്‍ മുഹമ്മദ് സാലിഹ് അല്‍ അഷ്‌കര്‍ വ്യക്തമാക്കി.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഖത്തര്‍ ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത് ഗ്യാസ് ഉപയോഗിച്ചുള്ള താപ നിലയങ്ങളെയാണ്, എന്നിരുന്നാലും പുനരുപയോഗ ഊര്‍ജത്തിന്റെ ഉല്‍പ്പാദനം അല്‍ ഖര്‍സ സോളാര്‍ പിവി പവര്‍ പ്ലാന്റില്‍ (കെഎസ്പിപി) ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഖത്തര്‍ 2022 ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി തുറന്ന കെഎസ്പിപി നിലവില്‍ മൊത്തം ആവശ്യത്തിന്റെ 7 ശതമാനം നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം അടുത്തിടെ ഖത്തര്‍ ടിവിയോട് പറഞ്ഞു. ഇത് 2030 ഓടെ 30 ശതമാനമായി വര്‍ദ്ധിപ്പിക്കും.