GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സ്വന്തം സഹോദരങ്ങൾക്ക് ഏഴു ലക്ഷം റിയാൽ വിലയുള്ള ഫ്ലാറ്റുകൾ സമ്മാനമായി നൽകി

റിയാദ്- ഏഴു ലക്ഷം റിയാൽ വിലപിടിപ്പുള്ള ഫഌറ്റുകൾ സഹോദരങ്ങൾക്കെല്ലാം ഗിഫ്റ്റായി നൽകി സൗദി സ്‌നാപ് താരം ഗാസി ദിയാബി. സഹോദരങ്ങളുമായി സംസാരിക്കുന്നതിനിടെ അവരിൽ ചിലർ വാടക വീടുകളിൽ വരെ താമസിക്കുന്ന കാര്യവും ചിലർ വീടു പണിയുന്ന കാര്യവുമൊക്കെ ചർച്ചക്കു വന്നതോടെ ഗാസി ദിയാബി എല്ലാവർക്കുമായി ഏഴു ലക്ഷം റിയാൽ വിലപിടിപ്പുള്ള ഫഌറ്റുകൾ ഗിഫ്റ്റായി നൽകുന്നതായി അറിയിക്കുകയായിരുന്നു. എല്ലാവരുടെയും വിളിപ്പേരുകൾ വിളിച്ച് അഭിവാദ്യം ചെയ്തു കുശലാന്വേഷണം നടത്തിയ ദിയാബി തനിക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറയുകയും സഹോദരങ്ങളിൽ ചിലർ താമസിക്കാൻ പോലും പ്രയാസപ്പെടുപ്പോമ്പോൾ ഞാൻ മാത്രം സുഖ സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നു പറയുകയും ചെയ്ത ശേഷം അഞ്ചോ ആറോ സഹോദരങ്ങൾക്കുള്ള തന്റെ ഞെട്ടിക്കുന്ന സമ്മാനം പ്രഖ്യാപിക്കുകയുമായിരുന്നു. അതോടെ എല്ലാവരും കയ്യടിക്കുകയും ഗാസി ദിയാബിയെ പ്രശംസിക്കുകയും ചെയ്തു. അറബികളുടെ പതിവ് പോലെ മൂക്ക് മുട്ടിച്ചുള്ള(ഖശം)അഭിവാദ്യവും ചെയ്യുന്നതും വീഡിയോയിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!