GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ ഇനി ബയോമെട്രിക് മുഖനേത്ര അടയാളങ്ങളും അതിർത്തിയിൽ പകർത്തും

കുവൈത്ത് സിറ്റി – നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍ തിരിച്ചെത്തുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കുവൈത്തില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കി. വിരല്‍ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി 2 പേര്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിരലടയാളത്തിനു പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ, നേത്ര അടയാളങ്ങളും പകര്‍ത്താനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി കവാടങ്ങളില്‍ പ്രത്യേക സംവിധാനം സ്ഥാപിച്ചു.
ഞായറാഴ്ച മുതല്‍ പുതിയ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. നിലവില്‍ വിരലടയാളം മാത്രം രേഖപ്പെടുത്തിയാണ് നാടുകടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!