ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ്

ജിദ്ദ:ചൂട് കൂടുന്ന വേനൽക്കാലത്ത് എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അഗ്നിബാധകൾ സംഭവിക്കാൻ ഇടയാക്കിയേക്കും. വേനൽക്കാലത്ത് ഹീറ്റ്-റിയാക്ടീവ് വസ്തുക്കൾ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പാക്കണം. ചൂട് കൂടുന്നതോടെ കംപ്രസ് ചെയ്ത ബോട്ടിലുകൾ, സ്േ്രപ കുപ്പികൾ, ഗ്യാസ് സിലിണ്ടറുകൾ, പവർ ബാങ്ക്, ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ, സിഗരറ്റ് ലൈറ്ററുകൾ എന്നിവ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഗ്രൗണ്ടിൽ അതിക്രമിച്ചു  കയറിയാൽ ഒരു ലക്ഷം റിയാൽ പിഴ

ജിദ്ദ:ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ആരാധകന്റെ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ച 2023-2024 കായിക സീസൺ അച്ചടക്ക നിയമാവലിയിലാണ് ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമാവലി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽവന്നു. മാധ്യമങ്ങളിലൂടെയോ സാമൂഹികമാധ്യമങ്ങളിലൂടെയോ പൊതുജന വികാരം ഇളക്കിവിടുന്നവർക്കും അധാർമിക പദപ്രയോഗങ്ങൾ […]

SAUDI ARABIA - സൗദി അറേബ്യ

ഇത്തിഹാദ് എയർവെയ്സ് ജനുവരി മുതൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.

അബുദാബി:അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.2024 ജനുവരി മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് സൂചനകൾ. നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകൾ ഇത്തിഹാദ് നിർത്തി വച്ചിരിക്കുകയാണ്. അബുദാബിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇത്തിഹാദ് സർവീസുകൾ പുനരാരംഭിക്കുന്നത് വിമാന നിരക്ക് കുറക്കാൻ സഹായിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എട്ടു വയസ്സിൽ കുറവുപ്രായം ഉള്ള കുട്ടികൾക്ക്പൊതുഗതാഗത സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിനു വിലക്ക്

ജിദ്ദ:എട്ടു വയസിൽ കുറവ് പ്രായമുള്ള കുട്ടികൾ നഗരങ്ങൾക്കത്ത് സർവീസ് നടത്തുന്ന പൊതുഗതാഗ സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് മന്ത്രിസഭാ യോഗം അംഗീകരിച്ച, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും നിർണയിക്കുന്ന നിയമാവലി വിലക്കുന്നു. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ പതിമൂന്നിൽ കുറവ് പ്രായമുള്ള കുട്ടികൾ ഒറ്റക്ക് യാത്ര ചെയ്യുന്നതും നിയമാവലി വിലക്കുന്നു. നിയമാവലി ലംഘിക്കുന്ന യാത്രക്കാർക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തും. നിയമാവലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പരസ്യപ്പെടുത്തി.

SAUDI ARABIA - സൗദി അറേബ്യ

എക്സിറ്റ് അടിച്ചതിനുശേഷം നാട്ടിൽ പോകാതിരുന്നാൽ പിഴ വരുമോ

എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം വിദേശ തൊഴിലാളി അവധിക്കു പോയില്ലെങ്കിൽ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിയുന്നതിനു മുമ്പ് അതു റദ്ദാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിലാണ് റദ്ദാക്കുന്നതെങ്കിൽ പിഴ നൽകേണ്ടതില്ല. അതിനു ശേഷമാണെങ്കിൽ ആയിരം റിയാൽ പിഴ നൽകണം. എക്‌സിറ്റ് റീ എൻട്രി അടിച്ചശേഷവും അവധിക്കു പോകാതിരുന്നതിന് കാരണം നിങ്ങളാണെങ്കിൽ പിഴ നൽകേണ്ടത് നിങ്ങളാണ്. അതിന് സ്‌പോൺസർ ഉത്തരവാദിയല്ല. അതേസമയം സ്‌പോൺസറുടെ നിർദേശാനുസരണമാണ് എക്‌സിറ്റ് റീ എൻട്രി അടിച്ച ശേഷം പോകാതിരുന്നതെങ്കിൽ പിഴ അടക്കാനുള്ള ഉത്തരവാദിത്തം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ പുറത്ത് നിന്ന് പാസ്പോർട്ട് പുതുക്കിയാൽ പുതിയ പാസ്പോർട്ട്മായി സൗദിയിൽ വരാൻ സാധിക്കുമോ?

ഉത്തരം: സ്‌പോൺസർക്ക് അബ്ശിർ, മുഖീം അക്കൗണ്ട് വഴി ഇതു ചെയ്യാൻ കഴിയും. അതിന് എന്തെങ്കിലും പ്രയാസം സ്‌പോൺസർക്കുണ്ടെങ്കിൽ തവസുൽ പ്ലാറ്റ്‌ഫോമിൽ പുതിയ പാസ്‌പോർട്ടിന്റെ വിവരങ്ങൾ സബ്മിറ്റ് ചെയ്യാവുന്നതാണ്

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ 159 % വർദ്ധന

ജിദ്ദ:കഴിഞ്ഞ വർഷം പൊതുഗതാഗത അതോറിറ്റി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ 159 ശതമാനം വർധന. ബസ്, ടാക്‌സി, ലോറി, റെന്റ് എ കാർ മേഖലയിൽ കഴിഞ്ഞ വർഷം 4,14,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 2021 ൽ 1,60,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. നിയമ ലംഘനങ്ങളിൽ 37 ശതമാനം ചരക്ക് ഗതാഗത മേഖലയിലും 29 ശതമാനം ഓൺലൈൻ ടാക്‌സി മേഖലയിലും 24 ശതമാനം പബ്ലിക് ടാക്‌സി, എയർപോർട്ട് ടാക്‌സി മേഖലയിലുമാണ് കണ്ടെത്തിയത്. ശേഷിക്കുന്ന നിയമ ലംഘനങ്ങൾ ബസ്, […]

SAUDI ARABIA - സൗദി അറേബ്യ

തൊഴിൽ നിയമ ലംഘന പിഴകളിലെ ഇളവ്; വിശദാംശങ്ങൾ പുറത്ത്

ജിദ്ദ:തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ 50 മുതൽ 90 ശതമാനം വരെ കുറക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ ലംഘന, ശിക്ഷാ പട്ടികയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) മന്ത്രാലയം പരസ്യപ്പെടുത്തി. തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ സ്വകാര്യ സ്ഥാപനങ്ങളുടെ നടുവൊടിക്കുന്ന കാര്യം കണക്കിലെടുത്താണ് പിഴകൾ 90 ശതമാനം വരെ കുറക്കുന്നത്. വൈകാതെ ഇത് പ്രാബല്യത്തിൽവരും. തൊഴിൽ ആരോഗ്യ, സുരക്ഷാ […]

SAUDI ARABIA - സൗദി അറേബ്യ

മദീന ഹറം പരിസരത്തുള്ള SAPTCO ബസ്റ്റാൻഡ് പുതിയ ലൊക്കേഷനിലേക്ക് മാറി തബൂക്ക് റോഡിലേക്കാണ് മാറിയത്

മദീന ഹറം പരിസരത്തുള്ള SAPTCO ബസ്റ്റാൻഡ് പുതിയ ലൊക്കേഷനിലേക്ക് മാറി തബൂക്ക് റോഡിലേക്കാണ് മാറിയത് പുതിയ ബസ്റ്റാന്റിന്റെ ലൊക്കേഷൻ ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://maps.app.goo.gl/aLMUDdg3tszaSrJs7?g_st=iw

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്..

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പാര്‍പ്പിട മേഖലയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്വതന്ത്ര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നായ യുകെ ആസ്ഥാനമായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ഡെസ്റ്റിനേഷന്‍ ഖത്തര്‍ 2023 റിപ്പോര്‍ട്ടാണ് ഇവ്വിഷയകമായ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. 2010-നും 2022-നും ഇടയില്‍ പാര്‍പ്പിട മേഖല 850,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ക്കായുള്ള പ്രൈം റെസിഡന്‍ഷ്യല്‍ ലീസിംഗ് മാര്‍ക്കറ്റില്‍ 2022-ല്‍ വാര്‍ഷിക വാടക ഏകദേശം 22 ശതമാനത്തോളം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ

അബുദാബി-രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ സർക്കാർ.ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്തവരും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരുമായ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.നഴ്‌സിംഗ്, ലബോറട്ടറി,മെഡിക്കൽ ഫിസിക്‌സ്, ഫംഗ്ഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്‌തേഷ്യ,ഓഡിയോളജി,റേഡിയോളജി,ഫാർമസി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ നിയമം ബാധകമാകും.കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. പുതിയ നിയമമനുസരിച്ച് ഇനി മുതൽ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴിൽ യോഗ്യതയോ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് അതോറിറ്റി ലൈസൻസ് ലഭിച്ചാൽ മാത്രമേ യു.എ.ഇയിൽ ജോലി […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

നിയമലംഘനം: നൂറോളം പ്രവാസികളെ നാടുകടത്തി

കുവൈറ്റ്-ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളെ തുടർന്ന് രണ്ട് മാസത്തിനിടെ കുവൈറ്റിൽ നൂറോളം പ്രവാസികളെ നാടുകടത്തി.ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കർശനമായി നിരീക്ഷിക്കും.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം.

ജിദ്ദ – തൊഴിൽ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ 60 ദിവസത്തിനകം അടക്കൽ നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമ ലംഘന, ശിക്ഷാ പട്ടികയിൽ ഭേദഗതികൾ വരുത്താൻ മന്ത്രാലയം ആലോചിക്കുന്നു. ഇതനുസരിച്ച് നിയമ ലംഘനത്തിന് പിഴ ചുമത്തിയുള്ള തീരുമാനം അറിയിച്ച് 60 ദിവസത്തിനകം തൊഴിലുടമകൾ അപ്പീൽ നൽകൽ നിർബന്ധമാണ്. പിഴ ചുമത്താനുള്ള തീരുമാനം അറിയിച്ച് 60 ദിവസത്തിനകം പിഴ അടക്കലും നിർബന്ധമാണ്. 60 ദിവസത്തിനകം പിഴ അടക്കാത്ത പക്ഷം പിഴ […]

NEWS - ഗൾഫ് വാർത്തകൾ

ഒമ്പതു സാഹചര്യങ്ങളിൽ സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ – പുതിയ അധ്യയന വർഷത്തിൽ ഒമ്പതു സാഹചര്യങ്ങളിൽ സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു. കനത്ത മഴ, പകർച്ചവ്യാധികൾ, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സന്ദർശനങ്ങൾ, ആഗോള സംഭവങ്ങൾ, സ്‌കൂൾ കെട്ടിടത്തിൽ നടത്തുന്ന വികസന ജോലികൾ, വൈദ്യുതി സ്തംഭനം, സ്‌കൂൾ കെട്ടിടത്തിൽ വെള്ളം മുടങ്ങൽ, അഗ്നിബാധ, സ്‌കൂൾ കെട്ടിടം ഭാഗികമായി തകരൽ എന്നീ സാഹചര്യങ്ങളിലാണ് റെഗുലർ ക്ലാസുകൾക്കു പകരം ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്ന് […]

UAE - യുഎഇ

ഷാർജയിൽ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ആപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാര്‍ജ പോലീസ്

ഷാര്‍ജ- ഷാര്‍ജയില്‍ അടുത്തിടെയുണ്ടായ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ആപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായ രേഖയായി പരിഗണിക്കപ്പെടും.സര്‍ട്ടിഫിക്കറ്റ് നേടുന്നതിന്, ഉപയോക്താക്കള്‍ ഷാര്‍ജ പോലീസ് ആപ്പ് തുറന്ന് “Police Services”ഐക്കണില്‍ ക്ലിക്ക് ചെയ്ത് “To Whom It May Concern Certificate” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വാഹന ഉടമസ്ഥാവകാശം, ഇന്‍ഷുറന്‍സ് വിവരങ്ങള്‍ എന്നിവക്കൊപ്പം കേടുപാടുകള്‍, സംഭവ സ്ഥലം, തീയതി, […]

error: Content is protected !!