സൗദിയിൽ ഒരാഴ്ചയ്ക്കിടെ സ്വദേശികളും വിദേശികളും ചിലവഴിച്ചത് 12 ബില്യണോളം റിയാൽ
റിയാദ്:ഒരാഴ്ചക്കിടെ സൗദിയിൽ സൗദികളും വിദേശികളും ചെലവഴിച്ച പണത്തിന്റെ കണക്ക് 11.9 ബില്യൺ റിയാൽ ആണെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. 178.9 മില്യൻ ഇടപാടുകളാണ് നടന്നത്. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.ഉപഭോക്താക്കൾ റെസ്റ്റോറന്റുകളിലും കഫേകളിലുമായി 1.8 ബില്യൺ റിയാലും ഭക്ഷണ പാനീയങ്ങൾക്കായി 1.7 ബില്യൺ റിയാലും ചെലവഴിച്ചു, അതേസമയം പലചരക്കുകൾക്കും സേവനങ്ങൾക്കുമായി ഉണ്ടായ ചെലവ് 1.3 ബില്യൺ റിയാലാണ്.വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കുമായി 822.6 മില്യൻ റിയാലും നിർമാണ സാമഗ്രികൾക്ക് 328.3 മില്യൻ റിയാലും […]