റിയാദ് നഗരത്തിൽ ട്രക്കുകൾക്ക് വിലക്കുള്ള സമയങ്ങൾ അറിയാം
റിയാദ്:തലസ്ഥാന നഗരിയിൽ ട്രക്കുകൾക്ക് പ്രവേശന വിലക്കുള്ള സമയങ്ങൾ സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും ഉച്ചക്ക് രണ്ടു മുതൽ പുലർച്ചെ രണ്ടു വരെയുള്ള സമയത്ത് വിലക്കും. സർവീസ് ലോറികൾക്ക് വൈകീട്ട് നാലു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് വിലക്ക് ബാധകമായിരിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ സർവീസ് ലോറികൾ ഒഴികെയുള്ള മുഴുവൻ ട്രക്കുകളും രാവിലെ ആറു മുതൽ രാത്രി പതിനൊന്നു വരെയുള്ള സമയത്ത് വിലക്കും. […]