ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ഇൻഷുറൻസ് തുക വർദ്ധിക്കാൻ കാരണം ഇതാണ്

ജിദ്ദ – റോഡുകളില്‍ ഡ്രൈവര്‍മാരുടെ മോശം പ്രകടനമാണ് രാജ്യത്ത് കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയരാന്‍ കാരണമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന്‍ അംഗം ഡോ. യാസിര്‍ അല്‍ഹര്‍ബി പറഞ്ഞു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വാഹനാപകടങ്ങള്‍ വലിയ തോതില്‍ ഉയരാന്‍ കാരണമാകുന്നു. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.ഇക്കാരണത്താലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി നിരക്കുകള്‍ ഉയര്‍ത്തിയത്. നിരന്തര ബോധവല്‍ക്കരണങ്ങളിലൂടെയും മറ്റു ശ്രമങ്ങളിലൂടെയും വാഹനാപകടങ്ങള്‍ കുറക്കാനും ഡ്രൈവര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. ഇത് ഭാവിയില്‍ […]

NEWS - ഗൾഫ് വാർത്തകൾ

ജലം അമൂല്യ നിധിയാണെന്നും വിതരണം മനുഷ്യ മനസ്സുകളുടെ കാരുണ്യത്തിന്റ നിദർശനവും വറ്റാത്ത അനുകമ്പയുടെ അടയാളവുമാണെന്നും മദീന ഇമാം ശൈഖ് ഡോ സലാഹ് അൽ ബുദൈർ പ്രസ്താവിച്ചു.

മദീന- ജലം അമൂല്യ നിധിയാണെന്നും വിതരണം മനുഷ്യ മനസ്സുകളുടെ കാരുണ്യത്തിന്റ നിദർശനവും വറ്റാത്ത അനുകമ്പയുടെ അടയാളവുമാണെന്നും മദീന ഇമാം ശൈഖ് ഡോ സലാഹ് അൽ ബുദൈർ പ്രസ്താവിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം(ഖുത്തുബ) നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പാഴാക്കാതെ സൂക്ഷിക്കുക, വരൾച്ച ബാധിച്ച പ്രദേശത്തെ മനുഷ്യർക്കും ജന്തുജാലങ്ങൾക്കും കുടിപ്പിക്കുക എന്നത് മതം വിശ്വാസികളെ അനുശാസിക്കുന്ന കാര്യമാണ്. പാപങ്ങൾ പൊറുക്കപ്പെടാനും രക്ഷിതാവിന്റെ പുണ്യം നേടാനും ജല വിതരണം കാരണമാണ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചു ഭൂമിയെ സജീവമാകുന്നത് ദൈവത്തിന്റെ […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈന തന്നെ

ജിദ്ദ – സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന സ്ഥാനം ജൂണിലും ചൈന നിലനിർത്തി. ജൂണിൽ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 13.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 15.5 ശതമാനം ചൈനയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ദക്ഷിണ കൊറിയയിലേക്ക് 8.1 ബില്യൺ റിയാലിന്റെയും ഇന്ത്യയിലേക്ക് 7.7 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 9.2 ശതമാനം കൊറിയയിലേക്കും 8.7 […]

SAUDI ARABIA - സൗദി അറേബ്യ

സൗദികളെ പോലും ഞെട്ടിച്ച് ഇന്ത്യൻ വ്യവസായി കാരക്ക വ്യവസായത്തിൽ 500 കോടി റിയാൽ നിക്ഷേപിച്ചു

ബുറൈദ- ബുറൈദയിലെ ഈത്തപ്പന വിപണിയിൽ 500 കോടി റിയാൽ നിക്ഷേപിച്ച് ഇന്ത്യൻ വ്യവസായി സുലൈമാൻ അൽ മൈമനി. ഈന്തപ്പന, കാരക്ക, കാരക്ക പലഹാരങ്ങൾ, കേക്കുകൾ, ചോക്കലേറ്റുകൾ, ക്രീമുകൾ എന്നിവ കൃഷി ചെയ്യുന്നതിനും സ്‌റ്റോർ ചെയ്യുതിനും പ്രദേശിക മാർക്കറ്റിൽ വിപണനം നടത്തുതിനും 35 ലേറെ വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനുമായാണ് സ്വദേശികളെ പോലും ഞെട്ടിക്കുന്ന തരത്തിൽ ഭീമമായ തുകയിറക്കാൻ ഇന്ത്യൻ വ്യവസായി സന്നദ്ധന്നായിരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബുറൈദ ഈത്തപ്പഴ കാർണിവൽ കമ്മറ്റി ചെയർമാൻ കൂടിയായ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തിൽ 2.6 ശതമാനം വർദ്ധന

ജിദ്ദ:ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 2.6 ശതമാനം തോതില്‍ വര്‍ധിച്ചതായി സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി റിപ്പോര്‍ട്ട് പറഞ്ഞു. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 12.3 ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ട്. ഇതില്‍ പകുതിയോളം റിയാദിലാണ്. ചെറുകിട, ഇടത്തരം സ്ഥാപപനങ്ങളില്‍ 42.3 ശതമാനം റിയാദിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 18.6 ശതമാനം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് […]

SAUDI ARABIA - സൗദി അറേബ്യ

റിയാദ് അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ ഹരിതവത്കരണത്തിന് തുടക്കം

റിയാദ്: തലസ്ഥാന നഗരിയിലെ അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ വൃക്ഷവല്‍ക്കരണ പദ്ധതിക്ക് തുടക്കമായതായി റിയാദ് ഗ്രീന്‍ പ്രോഗ്രാം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി റിയാദില്‍ വൃക്ഷവല്‍ക്കരണം നടപ്പാക്കുന്ന ആറാമത്തെ ഡിസ്ട്രിക്ട് ആണ് അല്‍ഗദീര്‍. അസീസിയ, അല്‍നസീം, അല്‍ജസീറ, അല്‍ഉറൈജാ, ഖുര്‍തുബ ഡിസ്ട്രിക്ടുകളിലാണ് ഇതിനു മുമ്പ് വൃക്ഷവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിലെ 120 ഡിസ്ട്രിക്ടുകളിലും വൃക്ഷവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി.വൃക്ഷവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അല്‍ഗദീര്‍ ഡിസ്ട്രിക്ടില്‍ 46,500 ചെറുവൃക്ഷങ്ങളും വൃക്ഷത്തൈകളും നട്ടുവളര്‍ത്തും. ഡിസ്ട്രിക്ടില്‍ ഏഴു പാര്‍ക്കുകളും നടപ്പാക്കും. കൂടാതെ ഇവിടുത്തെ നാലു സ്‌കൂളുകളിലും […]

UAE - യുഎഇ

അബുദാബി എയർപോർട്ടിൽ മിഡ്ഫീൽഡ് ടെർമിനൽ ഈ വർഷാവസാനം

അബുദാബി:രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ വര്‍ഷാവസാനത്തോടെ തുറക്കും. 2012ല്‍ നിര്‍മാണം ആരംഭിച്ച് 2017ല്‍ പൂര്‍ത്തിയാക്കേണ്ട ടെര്‍മിനല്‍ വിവിധ കാരണങ്ങളാല്‍ ആ വര്‍ഷം വൈകിയാണ് തുറക്കുന്നത്. 800ല്‍ അധികം യാത്രക്കാരെ ഉള്‍പ്പെടുത്തി പരിശീലന പറക്കലും പൂര്‍ത്തിയാക്കി. ലഗേജ് കയറ്റല്‍, ഇന്ധനം നിറയ്ക്കല്‍, സുരക്ഷ എന്നിവയെല്ലാം പരിശോധിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത് സജ്ജമാക്കിയത്. 1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ ഏഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം. മണിക്കൂറില്‍ 11,000 പേരെയും വര്‍ഷത്തില്‍ 4.5 കോടി യാത്രക്കാരെയും കൈകാര്യം […]

NEWS - ഗൾഫ് വാർത്തകൾ

ട്രാഫിക് നിയമലംഘനം പിടികൂടാൻ ഖത്തറില്‍ ഓട്ടമേറ്റഡ് റഡാറുകള്‍

ദോഹ:ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ റെക്കോര്‍ഡ് ചെയ്യാന്‍ ഓട്ടമേറ്റഡ് റഡാറുകള്‍ 27 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ ലംഘകര്‍ക്ക് സന്ദേശമെത്തിയാലും പിഴ ഈടാക്കില്ല. സെപ്റ്റംബര്‍ 3 മുതല്‍ പിഴത്തുക അടയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഓട്ടമേറ്റഡ് റഡാറുകള്‍ ഉപയോഗിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 2 വരെ നിയമ ലംഘകര്‍ക്ക് ലഭിക്കുന്ന സന്ദേശം മുന്നറിയിപ്പായി കണക്കാക്കിയാല്‍ മതി. ലംഘനം രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും […]

QATAR - ഖത്തർ

ഇൻറർനാഷണൽ യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്.

ദോഹ:രാജ്യാന്തര യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന മധ്യപൂര്‍വ ദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രഥമ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോയിലെ കാഴ്ച കാണാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് സ്റ്റോപ്പ് ഓവര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ദോഹ എക്സ്പോയുടെ എംബ്ലം പതിച്ച ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനവും അടുത്ത മാസം ആകാശപാതയിലൂടെ പറക്കും. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയായ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ വരുന്നവർ ശ്രദ്ധിക്കുക

റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം 90 ദിവസമെന്ന നിബന്ധന. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ […]

SAUDI ARABIA - സൗദി അറേബ്യ

എൽ.പി.ജി ഗ്യാസ് സർവ്വീസ് സെൽഫ് സർവ്വീസ് കാബിനുകൾ വഴി, ലൈസൻസ് നൽകിത്തുടങ്ങി

റിയാദ്: സെൽഫ് സർവ്വീസ് കാബിനുകൾ വഴി എൽ.പി.ജി ഗ്യാസും സർവ്വീസ് ലഭ്യമാക്കുന്നതിനുള്ള പ്രഥമ ലൈസൻസ് നൽകിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. വിഷ്വൻ 2030 ന്റെ സാക്ഷാത്കാരത്തിനായി സൗദിയിൽ നടക്കുന്ന ആഭ്യന്തര പരിവർത്തനങ്ങളുടെ ഭാഗമായാണ് കാബിനുകൾ വഴി ഗ്യാസ് സിലിണ്ടറുകളും റീ ഫില്ലിംങ്ങും നടത്താനുള്ള സൗകര്യമൊരുക്കുന്നത്. രാജ്യത്തെ പെട്രോൾ സ്റ്റഷനുകൾ വൻകിട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ കാബിൻ സൗകര്യങ്ങൾ വൈകാതെ ലഭ്യമാക്കും. ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകളിൽ നൽകിയിരുന്നതു പോലെ പുതിയ സിലിണ്ടറുകൾ വിൽക്കുക, പഴയതു നിറച്ചു കൊടുക്കുക, അനുബന്ധ […]

QATAR - ഖത്തർ

മൂന്ന് വർഷത്തിനിടെ 80 ലക്ഷത്തിലധികം മൽസ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് ഖത്തർ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്.

ദോഹ:മൂന്ന് വർഷത്തിനിടെ 80 ലക്ഷത്തിലധികം മൽസ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഖത്തർ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് ഖത്തറിലെ മത്സ്യകൃഷി മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന കേന്ദ്രം ഖത്തറിലെ വെള്ളത്തിലേക്ക് വിടുന്നതിനും മത്സ്യ ഫാമുകൾക്ക് നൽകുന്നതിനുമായി നാടൻ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു. ‘2020 […]

SAUDI ARABIA - സൗദി അറേബ്യ

വിമാനം ആറുമണിക്കൂർ വൈകിയാൽ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം

ജിദ്ദ:വിമാന സർവീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന പക്ഷം യാത്രക്കാർക്ക് വിമാന കമ്പനികൾ 750 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ നിയമാവലി അനുശാസിക്കുന്നു. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകിയിരിക്കണം. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും പഴയ […]

SAUDI ARABIA - സൗദി അറേബ്യ

56 റിയാൽ നൽകിയാൽ റിയാദ് എയർപോർട്ടിൽ സുഖമായി വിശ്രമിക്കാം

റിയാദ്:റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നൂതന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മാതൃകയിൽ യാത്രക്കാർക്ക് വിശ്രമിക്കാനും ഉറങ്ങാനുമുള്ള പ്രത്യേക ലോഞ്ചുകൾ പ്രവർത്തനമാരംഭിച്ചു. യാത്രയ്ക്കു മുമ്പ് ഒന്നു ക്ഷീണം മാറ്റാനോ ട്രാൻസിറ്റ് യാത്രക്കാർക്കും മറ്റും കാത്തിരിപ്പു നീളുമ്പോൾ ഉറങ്ങാനോ സൗകര്യമുള്ളതാണ് ഈ ലോഞ്ചിലൊരുക്കിയിരിക്കുന്ന കാബിനുകൾ. വിനോദ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന സ്‌ക്രീൻ സൗകര്യങ്ങളും പരിപൂർണ സ്വകാര്യതയും സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ഈ കാബിനുകളിലുണ്ട്. ഒരു മണിക്കൂറിലെ ഉറക്കത്തിനു ശേഷം കാബിൻ ജോലിക്കാർ വാതിലിൽ മുട്ടി ഉണർത്തുകയും ചെയ്യും. വാതിലിൽ മുട്ടുന്നതിനു പകരം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ വിമാന യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടാൽ 6500-റിയാലിലധികം നഷ്ടപരിഹാരം

ജിദ്ദ: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കൂടുതൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന പുതിയ നിയമാവലി അംഗീകാരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പുതിയ നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽവരും. വ്യോമഗതാഗത സേവനങ്ങൾ നവീകരിക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വിമാന യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്. സർവീസിന് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് ക്ലാസ് താഴ്ത്തൽ എന്നീ സാഹചര്യങ്ങളിൽ […]

error: Content is protected !!