സൗദിയിൽ പൊതുസ്ഥലങ്ങളിൽ വച്ച് മറ്റുള്ളവരെ ചിത്രീകരിച്ചാൽ അഞ്ചുലക്ഷം റിയാൽ വരെ പിഴ
ജിദ്ദ:പൊതുസ്ഥലങ്ങളിൽ വെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് സൈബർ ക്രൈം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസി മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി […]