സൗദിയിൽ ട്രെയിൻ ടിക്കറ്റ് യാത്രയുടെ ഏഴു ദിവസത്തിനും മുന്നേ സൗജന്യമായി മാറ്റാം
ജിദ്ദ:ട്രെയിൻ സർവീസിന്റെ ഏഴു ദിവസത്തിലധികം മുമ്പ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതിന് പ്രത്യേക ഫീസ് ബാധകമല്ലെന്നും ഇത് സൗജന്യമാണെന്നും സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു. ബിസിനസ് ക്ലാസിൽ നിന്ന് ഇക്കോണമി ക്ലാസിലേക്ക് ടിക്കറ്റ് മാറ്റൽ, യാത്ര സമയം മാറ്റൽ, ഇറങ്ങേണ്ട സ്റ്റേഷനിൽ മാറ്റം വരുത്തൽ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ഏഴു ദിവസത്തിൽ കുറവ് മുമ്പു മുതൽ 24 മണിക്കൂർ മുമ്പു വരെയുള്ള സമയത്താണ് ടിക്കറ്റിൽ മാറ്റം വരുത്തുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം ഫീസ് നൽകണം. യാത്രാ സമയത്തിന്റെ […]