റിയാദ്:ഇന്ന് ബുധന്‍ മുതല്‍ ഞായറാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
റിയാദില്‍ തലസ്ഥാനത്തും അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, അല്‍റൈന്‍, സുല്‍ഫി, മജ്മ, അല്‍ഗാത്ത്, ശഖ്‌റാ, താദിഖ്, ഹുറൈമലാ, റുമാ, വാദി ദവാസിര്‍, അല്‍സുലൈല്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റിനും നേരിയ മഴക്കും സാധ്യതയുണ്ട്. അല്‍ഖസീം, നജ്‌റാന്‍, ഹായില്‍ എന്നിവിടങ്ങളില്‍ മഴയുണ്ടാകും. മദീനയില്‍ പൊടിക്കാറ്റിനൊപ്പം സാമാന്യും ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ട്. മക്ക പ്രവിശ്യയില്‍ തായിഫ്, മൈസാന്‍, അദം, അല്‍അര്‍ദിയാത്ത്, അല്‍ജമൂം, ബഹ്‌റ, ഖുന്‍ഫുദ, ലൈത്ത്, മോയ, ഖുര്‍മ, റനിയ, തുര്‍ബ, അല്‍കാമില്‍, അസീര്‍, ജിസാന്‍, പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
വെള്ളക്കെട്ടുകള്‍, മലയോരം, തോടുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും അനുയോജ്യമല്ലാത്ത കുളങ്ങളിലും വെളളക്കെട്ടുകളിലും നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.