ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KERELA NEWS - ഗൾഫ് വാർത്തകൾ

ഇത്തിഹാദ് എയര്‍വേയ്‌സ് കേരളത്തിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. കൊച്ചിയിലേക്ക് 8 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു.

അബുദാബി:ഇത്തിഹാദ് എയര്‍വേയ്‌സ് നവംബര്‍ മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. കൊച്ചിയിലേക്ക് 8 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലര്‍ച്ചെ 2.20നും കോഴിക്കോട് സര്‍വീസ് ഉച്ചക്ക് 1.40നുമാണ് പുറപ്പെടുക.

അബുദാബി-കൊച്ചി സെക്ടറില്‍ 8 അധിക സര്‍വീസ് കൂടി വരുന്നതോടെ നവംബര്‍ മുതല്‍ ആഴ്ചയില്‍ 21 സര്‍വീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് സെപ്റ്റംബര്‍ 15 മുതല്‍ ചെന്നൈയിലേക്ക് 7 അധിക സര്‍വീസ് കൂടി വരുന്നതോടെ ആഴ്ചയില്‍ 21 സര്‍വീസുണ്ടാകും. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയില്‍നിന്ന് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സര്‍വീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ ഇത്തിഹാദ് കൂടി സര്‍വീസ് നടത്തുന്നതോടെ ഈ സെക്ടറില്‍ നിരക്കു കുറഞ്ഞേക്കും.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!