ജിദ്ദ:ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി ഇരിനയെ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചു. 24,346 കണ്ടെയ്‌നറുകൾ വഹിക്കാൻ എം.എസ്.സി ഇരിനക്ക് ശേഷിയുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടു ചരക്കു കപ്പലുകൾ അടുത്തിടെ കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചിരുന്നു. എം.എസ്.സി ടെസ്സ, എം.എസ്.സി ജെമ്മ എന്നീ കപ്പലുകളാണ് കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചത്. ഈ കപ്പലുകൾക്ക് 399.9 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുണ്ട്. 24,116 കണ്ടെയ്‌നറുകൾ വീതം വഹിക്കാൻ ഇവക്ക് ശേഷിയുണ്ട്. 2022 ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും മകിച്ച തുറമുഖമാണ് കിംഗ് അബ്ദുല്ല സീപോർട്ട്.