GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബായിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം പിഴ

ദുബായ്:വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ.റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ദുബായ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ഡ്രൈവറെ അറസ്റ്റ് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ബൈക്കുകാരന്റെ അഭ്യാസപ്രകടനം.റോഡ് സുരക്ഷിതത്വത്തിന് ഭീഷണിയായതിലാണ് പിഴ ചുമത്തിയതെന്ന് പോലീസ് പറഞ്ഞു.
ഏഴു മാസത്തിനിടെ 22,115 മോട്ടർസൈക്കിളുകാർ നിയമം ലംഘിച്ചതായി കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയ 858 ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. മോട്ടർ സൈക്കിൾ അപകടങ്ങളിൽ 80 ശതമാനം ഗുരുതര അപകടങ്ങളാണ്. നിയമ ലംഘകരെക്കുറിച്ച് 901 നമ്പറിലോ ദുബായ് പോലീസ് സ്മാർട്ട് ആപ്പിലോ അറിയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!