GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഈ വർഷം ശൈത്യം കഠിനമായേക്കാം

റിയാദ്:സൗദിയില്‍ ഈ വര്‍ഷം ശൈത്യം നേരത്തെ എത്തും. കഠിന ശൈത്യം പ്രതീക്ഷിക്കാമെന്നും
പ്രവചനം. സൗദി കാലാവാസ്ഥ വിദഗ്ധന്‍ അബ്ദുല്ല അല്‍ ഉസൈമിയാണ് ഇതു സംബന്ധിച്ച തന്റെ നിരീക്ഷണം എക്‌സ പ്ലാറ്റ്‌ഫോം വഴി പങ്കു വെച്ചത്. പതിവിലും നേരത്തെ നവംബര്‍ പകുതിയോടെ ഈ വര്‍ഷത്തെ ശൈത്യം കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബീരിയയില്‍നിന്നുള്ള ശീത കാറ്റ് കടന്നു വരുന്നതോടെയാണ് സൗദിയില്‍ ശൈത്യകാലത്തിന് ആരംഭമാകുന്നത്, ഇടവിട്ടുള്ള സമയങ്ങളില്‍ താരതമ്യേന മിതവും കഠിനവുമായ തണുപ്പ് ഈ വര്‍ഷം സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും കിഴക്കന്‍ മേഖലകളിലും മദ്ധ്യ പ്രവിശ്യയിലും പ്രതീക്ഷിക്കാം. കിഴക്കന്‍ എല്‍നിനോ പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അനുകൂല കാലാവസ്ഥയും തണുപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അബ്ദുല്ല അല്‍ ഉസൈമി അഭിപ്രായപ്പെട്ടു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!