GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണത്തിൽ 2.6 ശതമാനം വർദ്ധന

ജിദ്ദ:ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സൗദിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 2.6 ശതമാനം തോതില്‍ വര്‍ധിച്ചതായി സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി റിപ്പോര്‍ട്ട് പറഞ്ഞു. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 12.3 ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുണ്ട്. ഇതില്‍ പകുതിയോളം റിയാദിലാണ്. ചെറുകിട, ഇടത്തരം സ്ഥാപപനങ്ങളില്‍ 42.3 ശതമാനം റിയാദിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 18.6 ശതമാനം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി പറഞ്ഞു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!