അബുദാബി:രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ വര്‍ഷാവസാനത്തോടെ തുറക്കും. 2012ല്‍ നിര്‍മാണം ആരംഭിച്ച് 2017ല്‍ പൂര്‍ത്തിയാക്കേണ്ട ടെര്‍മിനല്‍ വിവിധ കാരണങ്ങളാല്‍ ആ വര്‍ഷം വൈകിയാണ് തുറക്കുന്നത്. 800ല്‍ അധികം യാത്രക്കാരെ ഉള്‍പ്പെടുത്തി പരിശീലന പറക്കലും പൂര്‍ത്തിയാക്കി. ലഗേജ് കയറ്റല്‍, ഇന്ധനം നിറയ്ക്കല്‍, സുരക്ഷ എന്നിവയെല്ലാം പരിശോധിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത് സജ്ജമാക്കിയത്.
1080 കോടി ദിര്‍ഹം മുതല്‍മുടക്കില്‍ ഏഴ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണം. മണിക്കൂറില്‍ 11,000 പേരെയും വര്‍ഷത്തില്‍ 4.5 കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സര്‍വീസുകളും ഇതുവഴിയാക്കും. ഇതോടെ 1, 2 ടെര്‍മിനലുകള്‍ സ്ഥിരമായി അടയ്ക്കും.