GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇൻറർനാഷണൽ യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്.

ദോഹ:രാജ്യാന്തര യാത്രക്കാര്‍ക്ക് ദോഹ എക്സ്പോ കാണാന്‍ സ്റ്റോപ്പ് ഓവര്‍ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്സ്. ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന മധ്യപൂര്‍വ ദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രഥമ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോയിലെ കാഴ്ച കാണാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും അവസരമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് സ്റ്റോപ്പ് ഓവര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചത്.

ദോഹ എക്സ്പോയുടെ എംബ്ലം പതിച്ച ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനവും അടുത്ത മാസം ആകാശപാതയിലൂടെ പറക്കും. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ബുക്ക് ചെയ്യുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് എല്ലാ സ്റ്റോപ്പ് ഓവര്‍ പാക്കേജുകളിലും എക്സ്പോ കാണാനുള്ള കോംപ്ലിമെന്ററി എന്‍ട്രി വൗച്ചര്‍ ലഭിക്കും. എക്സ്പോയിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ ചതുര്‍ നക്ഷത്ര ഹോട്ടല്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരെയുള്ള താമസ സൗകര്യം, പ്രഭാത ഭക്ഷണം എന്നിവയാണ് പാക്കേജിലുള്ളത്. ഒരു രാത്രിക്ക് ഒരാള്‍ക്ക് 14 ഡോളര്‍ മുതലാണ് ഹോട്ടല്‍ താമസത്തിന്റെ കുറഞ്ഞ നിരക്ക്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!