റിയാദ്:റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നൂതന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മാതൃകയിൽ യാത്രക്കാർക്ക് വിശ്രമിക്കാനും ഉറങ്ങാനുമുള്ള പ്രത്യേക ലോഞ്ചുകൾ പ്രവർത്തനമാരംഭിച്ചു. യാത്രയ്ക്കു മുമ്പ് ഒന്നു ക്ഷീണം മാറ്റാനോ ട്രാൻസിറ്റ് യാത്രക്കാർക്കും മറ്റും കാത്തിരിപ്പു നീളുമ്പോൾ ഉറങ്ങാനോ സൗകര്യമുള്ളതാണ് ഈ ലോഞ്ചിലൊരുക്കിയിരിക്കുന്ന കാബിനുകൾ.
വിനോദ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന സ്‌ക്രീൻ സൗകര്യങ്ങളും പരിപൂർണ സ്വകാര്യതയും സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ഈ കാബിനുകളിലുണ്ട്. ഒരു മണിക്കൂറിലെ ഉറക്കത്തിനു ശേഷം കാബിൻ ജോലിക്കാർ വാതിലിൽ മുട്ടി ഉണർത്തുകയും ചെയ്യും. വാതിലിൽ മുട്ടുന്നതിനു പകരം യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്ന സ്മാർട്ട് സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്ന് വിമാനത്താവള ജോലിക്കാരിലൊരാളായ അബീർ അൽ ഉതൈബി അഭിപ്രായപ്പെട്ടു. മണിക്കൂറിന് 56 റിയാൽ മാത്രമാണ് കാബിൻ സർവീസ് ചാർജ് ഈടാക്കുന്നത്