GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സാമ്പത്തിക മേഖലയിൽ ഇന്ത്യ ബഹ്റൈൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്തും

ബഹ്റെെൻ : ബഹ്‌റൈനിലേക്ക് പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു. വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ആണ് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇവർ വിലയിരുത്തി. സാമ്പത്തിക മേഖലയിലും മൂലധന നിക്ഷേപത്തിലും സഹകരണം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഇവർ ചർച്ച ചെയ്തു.

നയതന്ത്ര ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിനും, നിയുക്ത അംബാസഡർക്ക് മന്ത്രി ആശംസകൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പൂർണ്ണ പിന്തുണയുണ്ടാകും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുറത്തുകാണിക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും കൂടുതൽ ഊന്നൽ നൽകും. നിയുക്ത അംബാസഡർ, മൂലധന നിക്ഷേപം പരസ്പരം വർധിപ്പിക്കാനുള്ള ബഹ്‌റൈൻ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് നിയമിതനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!