ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ പുതിയ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുക്കുന്നവർ തട്ടിപ്പിൽ ഇരയാകാതെ ശ്രദ്ധിക്കുക

ജിദ്ദ – ഫ്ലാറ്റുകൾ വാടകക്കെടുക്കാൻ ആഗ്രഹിക്കുന്നവർ തട്ടിപ്പിൽ കുടുങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സഅദ് അൽശായിഖി പറഞ്ഞു. പാർപ്പിട സേവനങ്ങൾക്കുള്ള ഈജാർ പ്ലാറ്റ്‌ഫോം വഴി ഫ്ലാറ്റുകൾ വാടകക്ക് നൽകി ആളുകളെ കബളിപ്പിക്കാൻ ചില അംഗീകൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ വിദേശികളുമായി ഒത്തുകളിക്കുന്നുണ്ട്. ലൈസൻസില്ലാത്തവരെ വാടക കരാർ എഴുതാൻ അനുവദിക്കുന്നത് വ്യക്തമായ നിയമ ലംഘനമാണ്.
ഒരു പ്രദേശത്ത് പ്രചാരത്തിലുള്ളതിലും വളരെ കുറഞ്ഞ നിരക്കിൽ ഫ്ലാറ്റുകൾവാടകക്ക് കിട്ടുമെന്ന് പറഞ്ഞ് ഓഫർ ലഭിക്കുന്ന പക്ഷം പ്രത്യേകം ശ്രദ്ധിക്കണം. റിയാദ് പോലെ ഫ്ലാറ്റുകൾ ആവശ്യം ഏറെ കൂടിയ നഗരങ്ങളിലും പ്രവിശ്യകളിലും സാധാരണയിൽ 50,000 റിയാൽ വരെ വാടകയുള്ള ഫ്ലാറ്റ് 25,000 റിയാൽ വാടകക്ക് ലഭിക്കുമെന്ന ഓഫർ കാണുന്ന പക്ഷം എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കണം. ഫ്ലാറ്റുകൾ വാടകക്ക് നൽകുന്ന വ്യക്തി നേരിട്ട് കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഫോൺ കോളുകൾ വഴി മാത്രമാണ് ആശയവിനിമയം നടത്തുന്നതെങ്കിലും എന്തോ ചതിയുണ്ടെന്ന് മനസ്സിൽ കാണണം.
വാടക ഇനത്തിലെ പണം ഒരിക്കലും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യരുത്. സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ അക്കൗണ്ടിലേക്ക് മാത്രം പണം ട്രാൻസ്ഫർ ചെയ്യണം. അതല്ലെങ്കിൽ സ്ഥാപന ആസ്ഥാനത്ത് നേരിട്ട് എത്തി പണം ട്രാൻസ്ഫർ ചെയ്യുന്ന കാര്യത്തിൽ പ്രത്യേകം ധാരണയിലെത്തണം. തട്ടിപ്പിൽ കുടുങ്ങിയാൽ വാടക്കാരൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുമായി ബന്ധപ്പെടണം. കേസിൽ അതോറിറ്റി നടപടികൾ സ്വീകരിക്കുമെന്നും സഅദ് അൽശായിഖി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!