GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കിംഗ് ഫഹദ് കോസ്‌വേയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേകത ഇളവ്

ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ സ്റ്റുഡന്റ് ടോൾ കാർഡുള്ള വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും ലഭിക്കുമെന്ന് കോസ്‌വേ അതോറിറ്റി പറഞ്ഞു. ടോൾ നിരക്കിൽ 50 ശതമാനം ഇളവ്, യാത്രാ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേകര ട്രാക്ക്, കസ്റ്റമർ സർവീസ് സെന്റർ വഴി എളുപ്പത്തിൽ കാർഡ് ഇഷ്യു ചെയ്യലും പുതുക്കലും എന്നീ ആനുകൂല്യങ്ങളും സവിശേഷതകളും ലഭിക്കും. സൗദി പൗരന്മാർക്കും വിദേശികൾക്കും സ്റ്റുഡന്റ് ടോൾ കാർഡ് ലഭിക്കുമെന്നും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!