ജിദ്ദ-കനത്ത ചൂടിനെ തുടർന്ന് ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കൂടുതൽ ക്ലാസുകൾ നിർത്തിവെച്ചു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് നിർത്തിവെച്ചത്. നേരത്തെ കെ.ജി ക്ലാസുകൾ പൂർണമായും നിർത്തിവെക്കാനും ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ പുതിയ അറിയിപ്പിൽ എട്ടാം ക്ലാസുവരെ മുഴുവൻ ക്ലാസുകളും നിർത്തിവെക്കുമെന്നാണ് അറിയിപ്പ്. ഒൻപത് മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ ഓൺലൈനിൽ നടക്കും. ഈ മാസം 31 വരെയാണ് ഈ രീതിയിൽ ക്ലാസ് നടക്കുക. നാളെ മുതൽ പ്ലസ് ടു ക്ലാസുകൾ ഫിസിക്കൽ രീതിയിൽ നടക്കുമെന്നായിരുന്നു രാവിലെ സ്‌കൂൾ അധികൃതർ പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്
