GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കനത്ത ചൂടിനെ തുടർന്ന് റിയാദ് ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ നാളെ തുറക്കില്ല

റിയാദ്- വേനലവധി കഴിഞ്ഞ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാളെ തുറക്കില്ലെന്ന് സ്‌കൂള്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചു. കനത്ത ചൂട് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും. ഓഗസ്റ്റ് 21 മുതല്‍ 31 വരെയാണിത്.
കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് 31 വരെ അവധിയാണ്. കെ.ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിനാണ് തുടങ്ങുക. കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രിന്‍സിപ്പാള്‍ മീര റഹ്മാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!