GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് വിടുന്നതിനു മുമ്പ് വിദേശികൾ ഗതാഗത പിഴകൾ അടക്കൽ നിർബന്ധം

കുവൈത്ത് സിറ്റി:കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ എന്ത് കാരണത്തിന്റെ പേരിലായാലും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടക്കല്‍ നിര്‍ബന്ധമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്നലെ മുതല്‍ ഇത് നിലവില്‍വന്നു. എന്ത് കാരണത്തിന്റെ പേരിലായും കുവൈത്ത് വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍, തങ്ങളുടെ പേരില്‍ ആഭ്യന്തര മന്ത്രാലയ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയ ട്രാഫിക് പിഴകള്‍ ആഭ്യന്തര മന്ത്രാലയ പോര്‍ട്ടല്‍ വഴിയോ ട്രാഫിക് ഡയറക്ടറേറ്റ് വിഭാഗങ്ങളെ സമീപിച്ചോ, കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും കുവൈത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലുമുള്ള ട്രാഫിക് ഓഫീസുകളെ സമീപിച്ചോ അടക്കല്‍ നിര്‍ബന്ധമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!