GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ – ഓഹരി വിപണി തട്ടിപ്പ് കേസുകളില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി പിഴ ചുമത്തിയതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു. നിയമ ലംഘകര്‍ക്ക് ആകെ 24.5 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. നിയമ വിരുദ്ധമായി സമ്പാദിച്ച 11.5 കോടിയിലേറെ റിയാല്‍ നിയമ ലംഘകര്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്.
സൗദി പൗര•ാരായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ബുനയ്യാന്‍, സഹോദര•ാരായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ബുനയ്യാന്‍, ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ബുനയയ്യാന്‍ എന്നിവര്‍ക്കാണ് ശിക്ഷ. അല്‍കുഥൈരി ഹോള്‍ഡിംഗ് കമ്പനി ഷെയര്‍ ഇടപാടുകളില്‍ കൃത്രിമം നടത്തി, പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഷെയറുകളുടെ എണ്ണത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ച് ഓഹരി വിലയില്‍ സ്വാധീനം ചെലുത്തിയ കേസില്‍ മൂവര്‍ക്കും കോടതി മൂന്നു ലക്ഷം റിയാല്‍ പിഴ ചുമത്തി. നിയമ വിരുദ്ധമായി സമ്പാദിച്ച 6.074 കോടി റിയാല്‍ ഇവര്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!