അബുദാബി:യു.എ.ഇയില്‍ ഉച്ചവിശ്രമ നിയമലംഘനവുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകള്‍. പുറംതൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും വിശ്രമം അനുവദിക്കണമെന്നാണ് നിയമം. ഇത് പ്രാബല്യത്തില്‍ വന്ന ജൂണ്‍ 15 മുതല്‍ ജൂലൈ അവസാനം വരെ 47 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്ന് ഒരു തൊഴിലാളിക്ക് 5,000 എന്ന കണക്കില്‍ 50,000 ദിര്‍ഹം വരെ പിഴയായി ഈടാക്കും. നിയമലംഘനത്തിന്റെ തോത് അനുസരിച്ച് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും റേറ്റിംഗ് കുറയ്ക്കുകയും ചെയ്യും. സ്‌പെറ്റംബര്‍ 15 വരെ രാജ്യത്ത് ഉച്ചവിശ്രമനിയമം തുടരും.