ദുബായ്:കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ നിലവാരം പരിശോധിക്കാന്‍ ദുബായ് സെന്‍ട്രല്‍ ലബോറട്ടറിയില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ നിയോഗിച്ചു. സിമന്റ് അടക്കമുള്ള സാധനങ്ങള്‍ ഇതിലൂടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിക്കാനാകും.
ഉപകരണങ്ങളുടെ എക്‌സ് റേ പരിശോധനയും രാസ പരിശോധനയും റോബോട്ട് നടത്തും. സിമന്റിന്റെ നിലവാര പരിശോധനയുടെ റിപ്പോര്‍ട്ട് ഡിജിറ്റല്‍ സംവിധാനം വഴി മിനിറ്റുകള്‍ക്കുള്ളില്‍ ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കും. പുതിയ സംവിധാനം നിര്‍മാണ മേഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനൊപ്പം മുനിസിപ്പാലിറ്റിയുടെ പരിശോധനാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.