GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി കുവൈറ്റ്

ദുബായ്:ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമായി കുവൈത്ത്.വർക്ക് യാർഡ് റിസർച്ച് എന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് കുവൈത്തിനെ മികച്ച നഗരമായി തെരഞ്ഞെടുത്തത്.വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം കണക്കാക്കിയാണ് തെരഞ്ഞെടുപ്പ്.രണ്ടാം സ്ഥാനം അബുദാബിക്കും മൂന്നാം സ്ഥാനം റിയാദിനുമാണ്.ആഗോളതലത്തിൽ ജീവിതച്ചെലവ് ഏറ്റവും താങ്ങാൻ കഴിയുന്ന നഗരമെന്ന നിലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്തെത്തിയത്. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും ലാഭിക്കാൻ കുവൈത്തിൽ കഴിയുന്നു.
ലോകത്തിലെ മികച്ച 10 വൻകിട നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിലെ മൂന്നു നഗരങ്ങൾ ഇടം നേടി.അബുദാബി, ദുബായ്, ഷാർജ എന്നീ നഗരങ്ങളാണ് ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്.
ഈ നഗരങ്ങളിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6, 199 അമേരിക്കൻ ഡോളർ ആണ്. 752.70 ഡോളർ ആണ് ജീവിതച്ചെലവ്.
അബുദാബിയിൽ താമസിക്കുന്നവർ ഓരോ മാസവും ഏകദേശം 7, 154 ഡോളർ സമ്പാദിക്കുന്നു. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ ചെലവഴിക്കുന്നു.
റിയാദിൽ ശരാശരി പ്രതിമാസ വരുമാനം 6, 245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814.90ഡോളർ ആണ്.20 നഗരങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ആണ് ആളുകൾ മികച്ച രീതിയിൽ പണം സമ്പാദിക്കുന്നത് എവിടെയാണെന്ന് നിർണയിക്കാൻ ഗവേഷണ സ്ഥാപനത്തിന്റെ വിദഗ്ധർ ഈ പട്ടിക പ്രസിദ്ധീകരിച്ചത്.ഓരോ നഗരത്തിന്റെയും ശരാശരി പ്രതിമാസ വരുമാനവും 2023 ലെ ശരാശരി പ്രതിമാസ ജീവിതച്ചെലവും താരതമ്യപ്പെടുത്തി സർക്കാർ തൊഴിൽ സ്രോതസ്സുകളിൽ നിന്നാണ് വർക്ക്‌യാർഡ് റിസർച്ച് സർവേക്ക് ഡാറ്റ സമാഹരിച്ചത്.ഓസ്‌ട്രേലിയയിലെ മെൽബണും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.അമേരിക്കയിലെ ന്യൂയോർക്കിൽ ആളുകൾക്ക് വരുമാനം ഉണ്ടെങ്കിലും ജീവിതചെലവ് ഏറെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!