ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ കമ്പനിയാണ് സൗദിയുടെ ആരാംകോ. കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോ കഴിഞ്ഞ ദിവസം കരസ്ഥമാക്കിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ 310 കോടി ഡോളറിന്റെ ലാഭമാണ് ഉണ്ടാക്കിയത്. അരാകോയിൽ ജോലി അന്വേഷിക്കുന്ന നരിവധി പേർ ഉണ്ടെങ്കിലും എങ്ങനെയാണ് അപേക്ഷിക്കേണ്ടത് അതിന്റെ പ്രക്രിയകൾ എങ്ങനെയാണ് എന്നത് പലരും വലിയ അറിവില്ല. എന്നാൽ അരാകോ ജോലി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക. അവരുടെ പ്രകിയ വളരെ ലളിതമാണ്.
6 ഘട്ടങ്ങളിലായാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ബയോഡാറ്റ സമർപ്പിക്കുന്ന നിമിഷം മുതൽ സൗദി അരാംകോയിൽ എത്തിച്ചേരുന്നത് വരെയുള്ള കാര്യങ്ങൾ വളരെ കൃത്യമായി നടക്കും. ഇന്റർവ്യൂ ക്രമീകരണങ്ങളെക്കുറിച്ച് കമ്പനിയുടെ റിക്രൂട്ടർമാർ അപ്‌ഡേറ്റ് ചെയ്യും. ഒരോ ഘട്ടത്തിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാൻ ഒരു ഉപദേശകൻ ഉണ്ടായിരിക്കും. ജോലിക്കായി വരുന്ന വിദേശികൾ ആണെങ്കിൽ എയർപോർട്ടിൽ വെച്ച് മുതൽ ഒരോ ഘട്ടത്തിലും വിദഗ്ധ പിന്തുണ ലഭിക്കും.
1. അപേക്ഷ സമർപ്പിക്കുക
ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. സിവി ലഭിച്ചു കഴിഞ്ഞാൽ റിക്രൂട്ട് ഓർഗനൈസേഷൻ ഒരു തൊഴിൽ അപേക്ഷ പൂർത്തിയാക്കാൻ ആവശ്യപ്പെടും. അതിൽ ആവിശ്യമായ ചില വിവരങ്ങൾ നൽകേണ്ടി വരും. സിവി സമർപ്പിക്കുമ്പോൾ തന്നെ ആ ആപ്ലിക്കേഷൻ പൂർത്തിയാക്കിയാൽ അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കേണ്ട. ഒരോ ഒഴിവുകളിലേക്കും കമ്പനി അപേക്ഷ ക്ഷണിക്കുമ്പോൾ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കേണ്ടി വരും. കൂടാതെ ഏത് മേഖലയിലേക്കാണ് ജോലിക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആ മേഖലകളിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജറാക്കുക. ഇത് ജോലിക്കായി മുന്‍ഗണന ലഭിക്കാൻ കാരണമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം മാത്രം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
2. അഭിമുഖം
അപേക്ഷ വിജയകരമാണെങ്കിൽ പിന്നീട് രണ്ടാം ഘട്ടം വരുന്നത് അഭിമുഖം ആണ്. കമ്പനിയുടെ പ്രതിനിധികളുമായി മുഖാമുഖ അഭിമുഖത്തിന് എത്തേണ്ടി വരും. ലോകത്തെവിടെയാണെങ്കിലും ഒരു റിക്രൂട്ടിംഗ് സ്ഥലം കമ്പനിക്കുണ്ടായിരിക്കും അവിടെയായിരക്കും അഭിമുഖം നടക്കുന്നത്. ചില സാഹചര്യങ്ങളിൽ, വീഡിയോ കോൺഫറൻസിംഗിലൂടെയും അഭിമുഖം നടത്താറുണ്ട്.
3. ഓഫർ ലെറ്റർ
ആദ്യത്തെ രണ്ട് ഘട്ടങ്ങളും വിജയിച്ച് കഴിഞ്ഞാൽ ആയിരിക്കും ഓഫർ ലെറ്റർ ലഭിക്കുക. അരാംകോ സർവീസസ് കമ്പനി (എഎസ്‌സി), അരാംകോ ഓവർസീസ് കമ്പനി യുകെ (എഒസി യുകെ) അല്ലെങ്കിൽ സൗദി അരാംകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഓഫീസിൽ നിന്നായിരിക്കും ഓഫർ ലെറ്റർ ലഭിക്കുക. അയക്കുന്ന ഓഫീസിലെ ഉടർന്ന ഉദ്യേഗസ്ഥന്റെ ഒപ്പ് ലെറ്ററിൽ ഉണ്ടായിരിക്കും. അരാംകോയിൽ ജോലി ഏറ്റെടുക്കാൻ നിങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ എന്ന ഒരു ഭാഗം ലെറ്ററിൽ കാണാൻ സാധിക്കും. ഓഫർ ലെറ്ററിനൊപ്പം വിശദമായ “സാലറി വർക്ക്ഷീറ്റ്” ഉണ്ടായിരിക്കും. ആദ്യം ജോലി ചെയ്ത കമ്പനിയിൽ നിന്നും നൽകേണ്ട രേഖകളുടെ ലിസ്റ്റ് എന്നിവ കാണാൻ സാധിക്കും.
4. സ്ഥലംമാറ്റം
ആദ്യത്തെ മൂന്ന് ഘട്ടം കഴിഞ്ഞാൽ ജോലിക്കായി പ്രവേശിക്കുന്നത് വരെ നിർദേശങ്ങൾ നൽകാൻ ഒരു ഉപദേശകനെ നിയോഗിക്കും. അവരുടെ സഹായത്തേടെയായിരിക്കും പിന്നീട് കാര്യങ്ങൾ ചെയ്യേണ്ടത്.
1. മെഡിക്കൽ പരിശോധന പൂർത്തിയാക്കണം
2. ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ വ്യക്തവരുത്തും.
3. മറ്റു രാജ്യങ്ങളിൽ നിന്നാണ് സൗദിലേക്ക് വരുന്നതെങ്കിൽ വിസയുടെ കാര്യങ്ങൾ ശരിയാക്കും. സൗദി അറേബ്യൻ കോൺസുലേറ്റിൽ അതിനുവേണ്ട പ്രവർത്തനങ്ങൾ കമ്പനി ചെയ്യും.
4. ജോലിക്കായി സൗദിയിലേക്ക് വരുന്നതിന്റെ ചെലവുകൾ കമ്പനി വഹിക്കും.
5. നമ്മുടെ ഇപ്പോഴത്തെ തൊഴിൽ ദാതാവിന് അറിയിപ്പ് നൽകും.
5. ക്രമീകരണം
സ്വന്തം നാട്ടിൽ നിന്നും മാറി നിന്ന് ജോലി ചെയ്യുമ്പോൾ കുടുംബത്തെ കുറിച്ച് ചിന്തിക്കണം. അതിനാൽ പുതിയ തീരുമാനം എടുക്കുമ്പോൾ ഒരു ഓറിയന്റേഷനിൽ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ട്. പങ്കാളിക്കൊപ്പം ഈ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കും. സൗദി അരാംകോയെ കുറിച്ചും നഷ്ടപരിഹാരം, ആനുകൂല്യങ്ങൾ, നിയമന പ്രക്രിയ എന്നിവയെ കുറിച്ചും ആവശ്യമായ വിവരങ്ങൾ നൽകും.
ഓറിയന്റേഷൻ പരിപാടിക്കായി വരുമ്പോൾ നിങ്ങളുടേയും, നിങ്ങളുടെ പങ്കാളിയുടേയും വിമാന ടിക്കറ്റ്, താമസം എല്ലാം കമ്പനി നൽകും. ഇന്റർവ്യൂ സമയത്ത് എത്തുമ്പോഴുള്ള ഭക്ഷണവും ചെലവുകളും എല്ലാം കമ്പനിയുടെ വകയായിരിക്കും. ഇത് കൂടാതെ റിക്രൂട്ടിംഗ് വർക്ക് ഷോപ്പുകളും ഉണ്ടായിരിക്കും.
6. ജോലിക്കായി എത്താം
ദമാം വിമാനത്താവളത്തിൽ ഒരു ജനറൽ ഓഫീസ് സൗദി അരാംകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും ഈ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഒരു താൽക്കാലിക തിരിച്ചറിയൽ കാർഡ് ഇവിടെയെത്തിയാൽ ലഭിക്കും. എത്തിച്ചേരുമ്പോൾ ഒരു കമ്പനി പ്രതിനിധി നിങ്ങളെ കാണുകയും നിങ്ങളെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്യും. പ്രതിമാസം 20,000 റിയാൽ (4.42 ലക്ഷം വരെ ഇന്ത്യന്‍ രൂപ) വരെ ശമ്പളമുള്ള ജോലികൾക്ക് വേണ്ടി അരാംകോ ഉദ്യോഗാർഥികളെ വിളിക്കാറുണ്ട്.
എങ്ങനെ അപേക്ഷിക്കാം
സൗദി അരാംകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.saudiaramco.com) പോയി “കരിയേഴ്സ്” അല്ലെങ്കിൽ “ജോബ് ഓപ്പർജ്യൂണിറ്റീസ്” വിഭാഗത്തിലേക്ക് പോകുക. അവിടെ നിന്നും നമ്മുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ തെരഞ്ഞെടുക്കുക. അപ്ലൈ നൌ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സിവി സമർപ്പിക്കുക. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ്. ആവശ്യപ്പെടുന്ന രേഖകൾ എന്നിവയെല്ലാം സമർപ്പിക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയതിന് ശേഷം സബ്മിറ്റ് ബട്ടണ്‍ അമർത്തുക. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇ-മെയില്‍ വഴി കമ്പനി നിങ്ങളെ അറിയിക്കും.
സൗദി അപ്ഡേറ്റ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക