GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

രൂപയുടെ മൂല്യത്തിൽ ഇടിവ്:ഗൾഫ് കറൻസികൾ എല്ലാം ഉയർന്ന നിരക്കിൽ

മനാമ: രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഒരു യുഎഇ ദിർഹത്തിന് 22.65 രൂപയാണ് കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. ശമ്പളം വീണ് പലരും നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞു. ഒമാൻ റിയാൽ 216.08 രൂപയിലും ബഹ്റൈൻ റിയാൽ 220.75 രൂപയിലും എത്തിയിട്ടുണ്ട്. കുവെെറ്റ് ദിനാർ 270.5 രൂപയും സൗദി റിയാൽ 22.18 രൂപയിലും എത്തി. ഖത്തർ റിയാൽ 22.81 രൂപയാണ് ലഭിക്കുക. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. എക്സ്ചേഞ്ചുകളിൽ വിലയ തിരക്ക് ഒന്നും അനുഭവപ്പെട്ടില്ല. സാധാരണയുള്ള തിരക്ക് തന്നെയാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!