റിയാദ്:ഈ മാസം 20ന് ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ റിയാദില്‍ സ്‌കൂള്‍ സമയം ക്രമീകരിച്ചു. രാവിലെ 6.15ന് അസംബ്ലിയും 6.30ന് ക്ലാസും തുടങ്ങും. ഓഗസ്റ്റ് 20 മുതല്‍ നവംബര്‍ ഒന്ന് വരെയും ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 10 വരെയും ഈ സമയക്രമമാണ് പാലിക്കുക. എന്നാല്‍ ശൈത്യകാലത്ത് ഇതില്‍ മാറ്റംവരുത്തിയിട്ടുണ്ട്. രാവിലെ 6.45ന്് അസംബ്ലിയും ഏഴ് മണിക്ക് ക്ലാസും ആരംഭിക്കും. നവംബര്‍ അഞ്ചു മുതല്‍ മാര്‍ച്ച് 28 വരെ ഈ നില തുടരും. റമദാന്‍ മാസത്തില്‍ അഥവാ മാര്‍ച്ച് 11 മുതല്‍ 28വരെ രാവിലെ ഒമ്പത് മണിക്കാണ് ക്ലാസ് ആരംഭിക്കുക.