റിയാദ്:തൊഴില്‍ മേഖലയിലെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് സര്‍വേ ഇന്ന് ഞായറാഴ്ച മുതല്‍ തുടങ്ങിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്സ് അറിയിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന സര്‍വേ സെപ്തംബര്‍ 14ന് അവസാനിക്കും.
തൊഴില്‍ സ്ഥലങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ ആരോഗ്യം, ജോലി സംബന്ധമായ അപകട സാധ്യതകളും പരിക്കുകളും, ആരോഗ്യ പരിപാലനവുമായി ബന്ധ വിഷയങ്ങളും തുടങ്ങിയവ സംബന്ധിച്ച് വിവര ശേഖരണമാണ് സര്‍വെയുടെ ലക്ഷ്യം. ദേശീയ അന്തര്‍ദേശീയ പ്രാദേശിക സംഘടനകള്‍ക്ക് ആരോഗ്യസ്ഥിതി വിവരണക്കണക്കുകളും ബന്ധപ്പെട്ട സൂചകങ്ങളും നല്‍കുന്നതിന് വിശ്വസനീയ ഡാറ്റാബാങ്കും അതോറിറ്റി ഇതുവഴി ലക്ഷ്യമടുന്നു. തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ എന്നീ മേഖലകളില്‍ രാജ്യത്തിന്റെ മത്സര ശേഷി വികസിപ്പിക്കുന്നതിനും താരതമ്യങ്ങള്‍ നടത്തുന്നതിനും സര്‍വേ സഹായിക്കും. അതോറിറ്റിയുടെ 920020081 എന്ന ഏകീകൃത ടെലിഫോണ്‍ നമ്പര്‍, തൊഴില്‍ സ്ഥല സന്ദര്‍ശനം, ഇമെയില്‍ എന്നിവ വഴിയാണ് സര്‍വെ നടത്തുന്നത്.