അബുദാബി:അബുദാബിയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സ് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.
2024 ജനുവരി മുതലാണ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് സൂചനകൾ. നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകൾ ഇത്തിഹാദ് നിർത്തി വച്ചിരിക്കുകയാണ്. അബുദാബിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇത്തിഹാദ് സർവീസുകൾ പുനരാരംഭിക്കുന്നത് വിമാന നിരക്ക് കുറക്കാൻ സഹായിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
ഇത്തിഹാദ് എയർവെയ്സ് ജനുവരി മുതൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കുന്നു.
