ജിദ്ദ:എട്ടു വയസിൽ കുറവ് പ്രായമുള്ള കുട്ടികൾ നഗരങ്ങൾക്കത്ത് സർവീസ് നടത്തുന്ന പൊതുഗതാഗ സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് മന്ത്രിസഭാ യോഗം അംഗീകരിച്ച, പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും നിർണയിക്കുന്ന നിയമാവലി വിലക്കുന്നു. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ പതിമൂന്നിൽ കുറവ് പ്രായമുള്ള കുട്ടികൾ ഒറ്റക്ക് യാത്ര ചെയ്യുന്നതും നിയമാവലി വിലക്കുന്നു. നിയമാവലി ലംഘിക്കുന്ന യാത്രക്കാർക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തും. നിയമാവലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽഖുറാ പത്രത്തിൽ പരസ്യപ്പെടുത്തി.
സൗദിയിൽ എട്ടു വയസ്സിൽ കുറവുപ്രായം ഉള്ള കുട്ടികൾക്ക്പൊതുഗതാഗത സംവിധാനങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിനു വിലക്ക്
