കുവൈറ്റ്-ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളെ തുടർന്ന് രണ്ട് മാസത്തിനിടെ കുവൈറ്റിൽ നൂറോളം പ്രവാസികളെ നാടുകടത്തി.ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗതയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് നടപടി. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കർശനമായി നിരീക്ഷിക്കും.