ഷാര്‍ജ- ഷാര്‍ജയില്‍ അടുത്തിടെയുണ്ടായ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ആപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായ രേഖയായി പരിഗണിക്കപ്പെടും.
സര്‍ട്ടിഫിക്കറ്റ് നേടുന്നതിന്, ഉപയോക്താക്കള്‍ ഷാര്‍ജ പോലീസ് ആപ്പ് തുറന്ന് “Police Services”ഐക്കണില്‍ ക്ലിക്ക് ചെയ്ത് “To Whom It May Concern Certificate” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. വാഹന ഉടമസ്ഥാവകാശം, ഇന്‍ഷുറന്‍സ് വിവരങ്ങള്‍ എന്നിവക്കൊപ്പം കേടുപാടുകള്‍, സംഭവ സ്ഥലം, തീയതി, നാശനഷ്ടത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നല്‍കണം. പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, ഇടപാട് നമ്പര്‍ അടങ്ങിയ ഒരു ഇമെയില്‍ അവര്‍ക്ക് ലഭിക്കും.
എല്ലാ ആപ്പ് സ്‌റ്റോറുകളിലും ലഭ്യമായ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചു.
ഷാർജയിൽ കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ആപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാര്‍ജ പോലീസ്
