ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ജൂണ്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 1,080 കോടി റിയാല്‍. കഴിഞ്ഞ കൊല്ലം ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണില്‍ വിദേശികള്‍ അയച്ച പണം 18 ശതമാനം തോതില്‍ കുറഞ്ഞു. കഴിഞ്ഞ കൊല്ലം ജൂണില്‍ വിദേശികള്‍ 1,320 കോടി റിയാല്‍ ബാങ്കുകള്‍ വഴി സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വിദേശികളുടെ റെമിറ്റന്‍സ് നാലു ശതമാനം തോതിലും കുറഞ്ഞു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വിദേശികള്‍ അയച്ച പണത്തില്‍ 43.5 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
ജൂണ്‍ മാസത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ വിദേശങ്ങളിലേക്ക് അയച്ച പണം 24 ശതമാനം തോതില്‍ കുറഞ്ഞ് 516 കോടി റിയാലായതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ജൂണ്‍ മാസത്തില്‍ സ്വദേശികള്‍ 675 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചിരുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ജൂണ്‍ മാസത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ചത് 1,080 കോടി റിയാല്‍.
