GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ സ്ത്രീകൾ ഓടിക്കുന്ന ഫാമിലി ടാക്‌സികളിൽ യാത്രക്കാർക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരിക്കൽ നിർബന്ധം

ജിദ്ദ:വനിതകൾ ഓടിക്കുന്ന ഫാമിലി ടാക്‌സികളിൽ യാത്രക്കാർക്കൊപ്പം ചുരുങ്ങിയത് പ്രായപൂർത്തിയായ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കൽ നിർബന്ധമാണെന്ന് സർക്കാർ പ്രഖ്യാപിച്ച നിയമാവലി വ്യക്തമാക്കുന്നു.
യാത്രക്കിടെ അന്തിമ ലക്ഷ്യസ്ഥാനത്തെ കുറിച്ച് പലതവണ മാറ്റിപ്പറയുന്നതും നിയമാവലി വിലക്കുന്നു. സേവനം പ്രയോജനപ്പെടുത്തുന്നതിനിടെ ഡ്രൈവർ അടക്കം മറ്റുള്ളവരുമായി മാന്യമായി പെരുമാറണം. കുറ്റകരമായ പെരുമാറ്റവും വെല്ലുവിളിയും ഉപദ്രവവും അനുവദനീയമല്ല. യാത്രക്കിടെ യാത്രക്കാരന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകാനല്ലാതെ ഡ്രൈവർ യാത്രക്കാരനുമായും തിരിച്ചും ഫോണിൽ ബന്ധപ്പെടരുത്.
ഭാരം കൂടിയ ലഗേജും കാറിന്റെ ഡിക്കിയിൽ കൊള്ളാത്ത നിലക്കുള്ള വലിപ്പക്കൂടുതലുള്ള ലഗേജുകളും നിരോധിത വസ്തുക്കളും യാത്രക്കാർ കൈവശം വെക്കുന്നത് നിയമാവലിയിലെ 54-ാം വകുപ്പ് വിലക്കുന്നു. സേവനം ആവശ്യപ്പെട്ട യാത്രക്കാരനും ഒപ്പമുള്ള അതിഥികളും ഒഴികെ മറ്റാരെയും കാറിൽ കയറ്റാൻ അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!