ജിദ്ദ:യാത്രക്കിടെ ടാക്സിയിൽ വെച്ച് ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവർക്ക് 200 റിയാൽ പിഴ ചുമത്താൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമാവലി അനുശാസിക്കുന്നു. ടാക്സി നിരക്ക് പൂർണമായും അടക്കാതിരിക്കുന്നതിന് 200 റിയാൽ പിഴ ചുമത്തും. കൂടാതെ ടാക്സി നിരക്കിന്റെ ഇരട്ടി തുകയും പിഴയായി ഈടാക്കുമെന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും നിർണയിക്കുന്ന നിയമാവലി വ്യക്തമാക്കുന്നു.
മീറ്റർ റീഡിംഗും ഓൺലൈൻ ടാക്സികളിലെ ആപ്പും അനുസരിച്ച ടാക്സി നിരക്ക് പൂർണമായും അടക്കാൻ യാത്രക്കാരൻ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടിവരും. പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്ന പക്ഷം യാത്രക്കാരൻ തിരിച്ചറിയൽ രേഖ കാണിച്ചുകൊടുക്കൽ നിർബന്ധമാണ്.
യാത്രക്കിടെ കാറിനകത്ത് ഭക്ഷണം കഴിക്കാനോ പുകവലിക്കാനോ പാടില്ല. വസ്തുവകകൾ കേടുവരുത്താനും ആളുകളെ ശല്യപ്പെടുത്താനും പാടില്ല.