മനാമ:ബഹ്‌റൈനിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം കശനമാക്കി.ഇതു സംബന്ധിച്ച നിയമം എല്ലാവരും പാലിക്കണമെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് സംവിധാനമേർപ്പെടുത്തിയിരുന്നു.ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് പുറം ജോലികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്.രണ്ടു മാസക്കാലയളവിൽ ഉച്ചക്കും വൈകുന്നേരം നാലുമണിക്കും ഇടയിൽ പുറം ജോലികളിൽനിന്നും കൺസ്ട്രക്ഷൻ അടക്കമുള്ള പണികളിലേർപ്പെടുന്ന തൊഴിലാളികളെയാണ് നിയന്ത്രിച്ചിരിക്കുന്നത്.